ഉൽപ്പത്തി അഥവാ ആരംഭം
സ്രഷ്ടാവും സൃഷ്ടിയും ഉത്പത്തിയിൽ ധാരാളം മർമ്മങ്ങൾ (വെളിവായതും അല്ലാത്തതും) അടങ്ങിയ പുസ്തകമാണ് , വിശുദ്ധ വേദപുസ്തകം (The Holy Bible) . അതിൽത്തന്നെ വളരെ വിപുലമായ സ്ഥാനമാണ് 50 അധ്യായങ്ങളുള്ള ഉല്പത്തി പുസ്തകത്തിനുള്ളത്.പരിശുദ്ധാത്മാവിന്റെ കൃപ ഉണ്ടെങ്കിൽ മാത്രമേ തിരുവചനം പൂർണ്ണമായി മനസ്സിലാക്കാൻ സാധിക്കുകയുള്ളു.ഉല്പത്തി പുസ്തകം മനസ്സിലാകാതെ തിരുവചനപഠനം പൂര്ണമാകുകയില്ല. ആദിയിൽ നടന്നത് ഉല്പത്തിയുടെ തുടക്കത്തിൽ ദൈവത്തിന്റെ സൃഷ്ടി കർമ്മങ്ങളെക്കുറിച്ചുള്ള ചുരുക്ക വിവരണമാണ് നൽകിയിട്ടുള്ളത്. ' ആദി ' അഥവാ 'beginning' എന്നാൽ എല്ലാറ്റിനെയും , ( സമയം , കാലം , സ്ഥലം) തുടക്കം എന്ന അർത്ഥത്തിലാണ് പറഞ്ഞിട്ടുള്ളത്. പിതാവും പുത്രനും പരിശുദ്ധാത്മാവും ആയ ത്രിയേക ദൈവം (യോഹ. 1 :3 - 4) ആദിയിൽ സകലവും സൃഷ്ടിച്ചു.ഇവിടെ ' ആകാശം ' അഥവാ 'heavens' എന്ന് പറയുന്നത് , ഭൂമിയുടെ സ്വാധീന മേഖലക്കും മുകളിലുള്ള സകലവും എന്ന അർത്ഥത്തിലാണ്. കാരണം ഭൂമിയുടെ ആകാശം , ' വിതാനം ' എന്ന് രണ്ടാം ദിവസം പറയുന്നുണ്ട്. സൃഷ്ടിയുടെ ...